അവളുടെ ഓർമ്മകൾ (ഗസൽ )
അവളുടെ ഓർമ്മകൾ (ഗസൽ )
ഓർമ്മകളുണർന്നു പ്രണയിനിയുടെ
ഈ ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ
കൈവിട്ടുപോയ ബാല്യയൗവനവും
വിരസവും വികാരവും വികലമാകുന്നു
വിരഹമേ നീ ഇത്ര ക്രൂരത കാട്ടുന്നുവോ
നോവും ഹൃദയമേ ഓർമ്മകളുടെ ചെപ്പിൽ
വീണ്ടും കൂകിയുണർത്തുന്നുവല്ലോ കുയിൽ
അതല്ലോ മാറ്റൊലിയായി മുരളികയും പാടുന്നു
രണം വറ്റിയിട്ടും ഋണം വന്നിട്ടും
തൃണമാകുന്നില്ല പ്രാണനിൽ
പ്രാണനാകും പ്രണയമേ നീ
പഥികനായി അലയുന്നുവല്ലോ
ഓർമ്മകളുണർന്നു പ്രണയിനിയുടെ
ഈ ദുഃഖം സഹിക്കുവാനാവുമില്ലല്ലോ
കൈവിട്ടുപോയ ബാല്യയൗവനവും
വിരസവും വികാരവും വികലമാകുന്നു
ജീ ആർ കവിയൂർ
29 .03 .2021
Comments