ദേവിസ്തുതി ദളങ്ങൾ - ശ്രുതി ദളം - 1
ദേവീസ്തുതി ദളങ്ങൾ
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാ ത്രി ശതിമുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 1
വ്യഞ്ജനാദ്യക്ഷര രൂപേ
കകാര രൂപ സ്ഥിതേ ദേവി
കാരുണ്യ ദായിനി കമലേ
ആത്മ സ്വരൂപിണിയമ്മേ
ഓം കകാരരൂപായൈ നമഃ 1
കല്യാണ മാർന്നവളേ ശിവേ
കലിമല നാശിനി ദുർഗേ
ആനന്ദ ദായിനി ബ്രമ്ഹ സ്വരൂപേ
നിൻ തിരുമുന്നിൽ പ്രാത്ഥിക്കുന്നേൻ
ഓം കല്യാണ്യൈ നമഃ 2
ശുദ്ധ ചൈതന്യ രൂപിണി
സുഖദായിനി ശ്രീ ദേവി
ഗരിമകളകറ്റുവോളേ അമ്മേ
ഗുണ ശാലിനിയേ തുണ
ഓം കല്യാണഗുണശാലിന്യൈ നമഃ 3
സുഖ ശൈല നിവാസിനി
ആനന്ദമയ കോശത്തിലമരും
മഹാ മേരു നിലയേ തായേ
മമ്മ ദോഷങ്ങളകറ്റു സർവേശ്വരി
ഓം കല്യാണശൈലനിലയായൈ നമഃ 4
പരമാനന്ദ സ്വരൂപിണി
പരമ സ്നേഹദായിനി
ആനന്ദ ഘനസുന്ദരീ
അമ്മേ കമനീയ രൂപേ
ഓം കമനീയായൈ നമഃ 5
ജീ ആർ കവിയൂർ
24 .03 .2021
300 / 5 = 60 ശ്രുതി ദളം - 1 / 60
Comments