ശിവരാത്രി ദിനേ
ശിവരാത്രി ദിനേ
കുംഭമാസത്തിലെ കൃഷ്ണപക്ഷ
ചതുര്‍ദര്‍ശി നാളിലായ്
പഞ്ചാക്ഷരി ജപിച്ചു കൊണ്ടേ
പഞ്ചാനനനെ സ്തുതിക്കുന്ന
പുണ്യദിനമല്ലോ ശിവരാത്രി
കോശ ശ്രോതസുകളിൽ
സൂര്യചന്ദ്രനഗ്‌നിയാലല്ലോ
ത്രിനേത്രങ്ങളിൽ നിറയുന്ന
മുക്കണ്ണനെയിതാ ഭയഭക്തിയോടെ
ഭജിക്കുന്നേൻ ഈ ശിവരാത്രി
നാളിലായ് ശിവരാത്രി നാളിലായി
പുലിത്തോലണിഞ്ഞവനേ
പന്നഗഭൂഷണനേ ഭസ്മാലംകൃതനായ
ത്യാഗ, വൈരാഗ്യ ആത്മജ്ഞാന
മൂര്‍ത്തിയാം ജഗത്ഗുരു ജഗത്പതിയേ
ശിവരാത്രി നാളിലിതാ നമിക്കുന്നേൻ
ലോകൈകനാഥനായ പരമശിവനായി
ലോകമാതാവാകും പാര്‍വതീദേവി
നിദ്രാവിഹീനയായി പ്രാര്‍ഥിച്ച
മാഘമാസ കൃഷ്ണപക്ഷ കറുത്ത
ചതുര്‍ദശി രാവിലായ് ആഘോഷിക്കുന്നെൻ
ജരാനര ബാധിച്ച ദേവന്മാർക്കു അമൃതു
കടഞ്ഞെടുക്കുന്നതിനായി
മന്ഥര പര്‍വതത്തെ മത്തായും
സര്‍പ്പശ്രേഷ്ഠനായ വാസുകിയെ
പാശമായും ഉപയോഗിച്ചു പാലാഴിയെ
ദേവന്മാരും അസുരന്മാരും ചേര്‍ന്ന്
കടഞ്ഞ നേരത്ത് ക്ഷീണിതയാം
വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു.
വിഷമത് ഭൂവിൽ പതിക്കുകിൽ
ഉണ്ടാകുന്നൊരു ദുരന്തം മുന്നില്‍കണ്ട്
പരമശിവന്‍ പാനം ചെയ്തു വിഷത്തെ
മഹാദേവന്റെ മഹാത്യാഗത്തെ
സ്തുതിച്ച് ദേവഗണങ്ങള്‍ രാവിതി
ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവത്രേ
അറിഞ്ഞു നമ്മളും ഭജിക്ക ശിവരാത്രി നാളിലായി
""ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർധനം..
മമ ദുഃഖവിനാശായ..""
പഞ്ചാക്ഷരി മന്ത്രം ജപ പുണ്യം
ശിവരാതി ദിനേ
ജീ ആർ കവിയൂർ
11.03 .2021
Comments