ബാല്യകൗമാര സ്മൃതി
ബാല്യകൗമാര സ്മൃതി
ഉച്ചമയങ്ങിയ നേരത്തു അറിയാതെ
ഞാനെന്റെ ഓർമ്മകളെയുണർത്തി
ക്ഷീണമാം മനസ്സിൽ ഉണർവിന്റെ
നാമ്പുകൾ മുളപൊട്ടി നാവു നീട്ടി
പോയ്പോയ നാളിന്റെ
നിഴലുകൾ വേട്ടയാടി
തിരിച്ചറിവിന്റെ നാളുകളിൽ
തീപ്പെട്ടി കോലാൽ തീർത്ത
പഴുതാര മീശ കണ്ട കാലം
വാലിട്ടെഴുതിയ കണ്ണകളിൽ
വിടർന്ന നാണവും കുളിർ
പിന്നാലിട്ട മുടിയിൽ തിരുകിയ
പനിനീർ പുഷ്പ ഗന്ധവും
നെഞ്ചോട് ചേർത്ത പുസ്തകവും
അതിനുള്ളിലെ ആരും കാണാത്ത
പീലി തുണ്ടും മാനം കാണാതെ
മനവും മാനവും തമ്മിൽ
കലഹിച്ചു ആഞ്ഞു നടന്നു
വിയർപ്പിന്റെ മുത്തു മണികൾ
ചുണ്ടിൻ മുകളിൽ തിളങ്ങി
ആദ്യ മണിയടിക്കു മുന്നേ
എത്താൻ ഉള്ള പാച്ചിലും
ചൂളമരങ്ങളുടെ ശീൽക്കാരവും
തികച്ചും നിശബ്ദമായ
പള്ളിക്കൂട മുറ്റത്തു ആരും
കേൾക്കാത്ത ഇടഞ്ചിന്റെ മിടിപ്പുകൾ
മാത്രം മുഴങ്ങുമ്പോൾ ഒളികണ്ണാൽ നോക്കി
ചിരികൾ കണ്ടില്ലെന്ന നാട്യവുമിന്നുമോർക്കുന്നു പ്രിയതേ !! ,
ഓർമ്മ ചെപ്പിന്റെ കിലുക്കം ഏറി വന്നിന്നും
മനസ്സു മഞ്ഞണിഞ്ഞു നിൽക്കുന്നു ,
എന്നിട്ടും നീഎന്തേ അറിയാതെപോയി
എന്നിലെ ആമ്പൽ പൂവിന് മന്ദസ്മിതം ഓമലെ
ജീ ആർ കവിയൂർ
23.03.2021
Comments