പ്രണയമേ സ്വസ്തി

 പ്രണയമേ സ്വസ്തി


മഞ്ഞും പൂവും പെയ്തുയൊഴിയുമീ 

വിജനതയില്‍ നിന്നെയോര്‍ത്തു 

രാപകലില്ലാതെ ഏറുമാടത്തിലിരുന്നു 

രാഗം പൊഴിക്കും പുല്ലാം കുഴലില്‍ 


ചുണ്ടമര്‍ത്തും നേരം നിന്‍ കവിളില്‍ 

വിരിഞ്ഞാ പൂവിനെ കണ്ടോര്‍ത്തു   

മനമാകെ കുളിരുകോരുന്നു

മങ്ങി തുടങ്ങിയ  ഓർമ്മത്താളിൽ  ..!!


ഒരു വാക്കിനോ ഒരു നോക്കിനോ 

വഴിയൊരുക്കാതെ വിട പറഞ്ഞുവല്ലോ 

കാലം തന്നകന്ന  കദന നോവോയീ  

കാരമുളേറ്റ പോലെ നോവുന്നല്ലോ 


തെന്നലായിവന്നു തേങ്ങലായി മാറിയല്ലോ 

മൗനമേ നീയേറെ അകലെയെങ്കിലും 

വഴിത്താര പിന്നിട്ടു യാത്ര തുടരുന്നുവല്ലോ

ഒരിക്കലും ചേരാത്ത സമാന്തരങ്ങളിലൂടെ


മുടിവില്ലാതെ മുന്നേറുമിനിയെത്രനാൾ

നിത്യശാന്തി തീരങ്ങളിലോടുങ്ങാട്ടെ 

അറിയില്ലയെന്നു മാത്രം മൊഴിഞ്ഞ

വിരഹം വിതാനിച്ചകന്ന പ്രണയമേ സ്വസ്തി


ജീ ആർ കവിയൂർ

20.3.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “