നിനക്കു സ്വസ്തി

അറിയാത്തതൊന്നുമേ പറയേണ്ട 

ഹൃദയമാണ് കണ്ണാടി ചില്ലാണ് 

പൊട്ടിയുടയട്ടെ

ആഴങ്ങളിൽ മുങ്ങിയാൽ 

കിട്ടുന്ന മുത്താണ്


ഉള്ളിൽ നീറി തീരട്ടെ

ഉലയുതുവാൻ ആശക്തനാണ്

 കവിത അവൾ കണ്ടില്ലേ 

അങ്ങിനെയാണ് ഔഷധമായി 

വന്നു സ്വാന്തനം നൽകുന്നു


 ജനിമൃതികൾക്കിടയിൽ 

ഒരു നാഴിക അതായിരുന്നു 

ജീവിതമെന്ന മൂന്നു അക്ഷരങ്ങൾ

 ഇല്ല വേദനിപ്പിക്കില്ല പ്രിയതേ


നിന്നെ ഞാൻ വിസ്മരിക്കാൻ

ശ്രമിക്കാം

സ്മിതം നിന്റെ അധരങ്ങളിൽ

വിടരട്ടെ നിത്യം മുല്ല മൊട്ടു പോലെ

സുഗന്ധം പരത്തട്ടെ


കണ്ണിൻ പീലികൾ ഈറണയിച്ചു

ലവണ രസ മധുരം നിറച്ചു

ഗ്രീഷ്മ ശിശിര വസന്തങ്ങൾ

വന്നു പോകട്ടെ 

 നിനക്കു

 സ്വസ്തി സ്വസ്തി സ്വസ്തി 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “