ഞാനൊരു പ്രണയ ഗായകൻ

 ഞാനൊരു പ്രണയ ഗായകൻ


പറയുവാൻ ഇനിയും വാക്കുകളില്ല

പ്രാണനിൽ പ്രാണനാം പെൺകിടാവേ 

മന്ദസ്മിതം തൂകി വന്നവളേ എന്നിലെ 

മൗനത്തിനു ചിറകു മുളച്ചങ്ങു വാക്കുകൾ


വരികളായി കാവ്യലയങ്ങളായി അനുരാഗ 

വിവശനായി ശലഭമാനസനാക്കി മാറ്റിയില്ലേ നീ 

ഒരു നോക്കു കാണുവാൻ ഒരു വാക്ക് അതു

 ഉരിയാടാൻ ഏറെ അലഞ്ഞു ഞാൻ 


സൗഗന്ധികം തേടുമാ ഭീമവനെ പോലെ 

സൈരന്ധിയെ തേടും കീചകനല്ല 

മാരീചമാൻപേടയല്ല ഭ്രമം നൽകാൻ  

അറിയുക അറിയുവാൻ ഞാൻ വെറുമൊരു 


പ്രേമഗായകൻ അല്ലോ സഖീ 

നിൻ സുന്ദര നയനങ്ങൾ കണ്ട്

കട്ടെടുത്തു എഴുതുതിയങ്ങു

കാവ്യ വീണയിൽ ഹൃദയതാളത്താൽ 


ശ്രുതി പടർത്തും പാവമൊരു 

പ്രേമഗായകനല്ലോയീ ഞാൻ 

ഇനി പറയൂ , എന്തേ നീ വെറുക്കുന്നു

ഈ പ്രണയോപഹാരം നിനക്കാല്ലോ


ജീ ആർ കവിയൂർ

21.03.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “