അല്ല ഞാൻ അല്ല (ഗസൽ )
അല്ല ഞാൻ അല്ല (ഗസൽ )
മിർസ ഗാലിഫ് അല്ല ഞാൻ
ഗലികളിൽ അലയുന്നൊരു
ഗരിബാണ് ഗരിമയൊന്നും
അവകാശപ്പെടാനില്ലയൊട്ടും
ഗസലിൻ പിന്നാലെ അലയാൻ
അസ്സലായി വിധിക്കപെട്ടവൻ
മലയാളമേ ആശിർവദിക്കുക
മലയോളം ആശയുണ്ടെനിക്കും
എഴുത്തച്ഛനും ചെറുശ്ശേരിയും
കവിത്രയങ്ങളുടെ വഴിക്കണ്ണുകൾ
കണ്ടും കേട്ടും വളർന്നവൻ
വൃത്തമറിയാതെ ലഘുവും
ഗുരുവുമറിഞ്ഞു എഴുതാൻ
മനസ്സിലുണ്ട് മായിച്ചു മായിച്ചു
രഘു വെന്ന ഞാൻ കവിയൂർ
സ്വദേശിയായി കഴിയുന്നേൻ
മിർസ ഗാലിഫ് അല്ല ഞാൻ
ഗലികളിൽ അലയുന്നൊരു
ഗരിബാണ് ഗരിമയൊന്നും
അവകാശപ്പെടാനില്ലയൊട്ടും
ജീ ആർ കവിയൂർ
17 .03 .2021
Comments