എന്ത് ചന്തം സഖി (ഗസൽ )

 


എന്തു ചന്തം സഖി, 

എന്ത് ചന്തം സഖി 


നീലരാവിൽ നിന്നെ കണ്ട

നിഴലുകൾക്കും നാണം 

നിൻ മണമേറ്റു മയങ്ങിയ കാറ്റിനും 

നിൻ മുടിയിൽ ചൂടിയ  കുടമുല്ലപൂക്കൾക്കും  


എന്ത് ചന്തം സഖി 

എന്ത് ചന്തം സഖി 


ഇന്ദ്ര നീലിമയോ ചന്ദ്രകാന്തമോ 

ഇണ അരയന്നങ്ങൾ നീന്തുന്നതോ 

നീലാകാശത്തിലെ താരകങ്ങളോ    

നിൻ നീർ മിഴികളിൽ തിളങ്ങിയതു 


എന്തു ചന്തം സഖി

എന്ത് ചന്തം സഖി 


പ്രണയാർദ്രമായ രാവിൽ കാതോർത്തു 

പ്രണയിനി നിൻ പദചലങ്ങൾക്കു

സോപാന കണ്ഠങ്ങളിൽ  ഇടക്കപോൽ 

പ്രാണൻ മിടിക്കുന്നുവല്ലോ ഇടനെഞ്ചിൽ  


എന്തു ചന്തം സഖി

എന്ത് ചന്തം സഖി   


എൻ തൂലിക തുമ്പിലെ വരികളിൽ 

തുള്ളി തുളുമ്പും അക്ഷര കൂട്ടിനു 

ആവുന്നില്ലല്ലോ വർണ്ണിക്കാൻ 

എത്ര സുന്ദരം നിൻ ചന്ദ്രകാന്തം 


എന്തു ചന്തം സഖി

എന്ത് ചന്തം സഖി    


ജീ ആർ കവിയൂർ 

23  .03 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “