വരുമോ

 വരുമോ 



ഒരു നാൾ വരവാകും 

ഈറൻ സന്ധ്യയിലായ് 

കൊഞ്ചും മൊഴിയോടെ 

മിഴിയിണകൾക്കു സുഖംപകരാൻ  


നിലാകുളിരലയായ് 

നിഴലിൻ തണലായ്‌ 

നിറയും പുഞ്ചിരി പൂവുമായ് 

നിനവായ് അരികിൽ വരുമോ 


പ്രണയ വസന്തം തീർക്കാൻ 

ഋതു ശോഭയായ് 

വർണ്ണ ചിറകിലേറി 

ശലഭമായ് വരുമോ 


ചില്ലകളിൽ ചേക്കേറും 

ചകോരമായ് പാടി 

ചുണ്ടുളിലനുരാഗ

മധുര മുരളിക പകരും  


സപ്ത സ്വരാഗം  തീർക്കും 

ജീവിത സംഗീത ശ്രുതിമീട്ടി 

ഹൃദയ താളമായ്  ലഹരിയായി  

പ്രണയമേ  നീ വരുമോ  ..!!


ജീ ആർ കവിയൂർ 

29 .03 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “