ആരുമില്ല ,...


 


ആരുമില്ല .,...

 


ആരുമില്ല അവലംബം 

ആരുമില്ല ആശ്രയം 

ഞാനാരുടെയുമല്ലാതെ 

ആരുമെന്നുടെതല്ല 

വന്നതൊന്നും കൊണ്ടല്ല 

പോകുന്നതൊന്നും കൊണ്ടല്ല 

ആരുമില്ല അവലംബം 

ആരുമില്ല ആശ്രയം 

ഞാനാരുടെയുമല്ലാതെ 

ആരുമെന്നുടെതല്ല 



ശിംശിപാവൃക്ഷച്ചുവട്ടിലായ് 

വിരഹമായി സായന്തനം  

വൈദേഹി ആയി മനം

സംസാര സാഗരം കടന്ന്  

അഹന്തയെന്ന ലങ്കാ ദഹനത്തിനായ് 

ചൂടാമണിയും അംഗുലീയവുമായ് 

വരുമോ ദൂതുമായി വരുമോ 


രാവേറെ ചെല്ലുമ്പോളായ് 

നിലാവിനോടൊപ്പം 

സുഗന്ധം പരത്തി

അനിലിനൊപ്പം 

വഴികാട്ടാനിനി ഉദിക്കുമോ 

താരകമിനി വാനിൽ  


ആരുമില്ല അവലംബം 

ആരുമില്ല ആശ്രയം 

ഞാനാരുടെയുമല്ലാതെ 

ആരുമെന്നുടെതല്ല 

വന്നതൊന്നും കൊണ്ടല്ല 

പോകുന്നതൊന്നും കൊണ്ടല്ല 


വരുന്നേരം കാണുവാനാകുമോ 

കണ്ടുംകേട്ടുമെഴുതാനാവുമോ 

ഈ ഹംസ തൂലികയാൽ കാവ്യം 

മോഹമെന്ന മാരീച മാൻപേട 

വഞ്ചനയുടെ ലാഞ്ചന കാട്ടുമോ 

സഞ്ചിത നടുവിൽ 

കിഞ്ചിത് മാനസനായ് 


ആരുമില്ല അവലംബം 

ആരുമില്ല ആശ്രയം 

ഞാനാരുടെയുമല്ലാതെ 

ആരുമെന്നുടെതല്ല 

വന്നതൊന്നും കൊണ്ടല്ല 

പോകുന്നതൊന്നും കൊണ്ടല്ല 


വരുമെന്നറിയുകിൽ 

തരാനിനിയൊന്നുമില്ല  

മനസ്സാവും വാടികയിൽ 

കണ്ണുനീരാൽ നട്ട്‌ വളർത്തിയ 

ഹൃദയ പുഷ്പമല്ലാതെയൊന്നുമില്ല 

എൻ കയ്യിലായിയെന്നറിക  നീ  


ആരുമില്ല അവലംബം 

ആരുമില്ല ആശ്രയം 

ഞാനാരുടെയുമല്ലാതെ 

ആരുമെന്നുടെതല്ല 

വന്നതൊന്നും കൊണ്ടല്ല 

പോകുന്നതൊന്നും കൊണ്ടല്ല 


ജീ ആർ കവിയൂർ 

03 .03 .2021 


 





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “