മൊഴി മധുരം
മൊഴി മധുരം
മൊഴികളിലൂടെ
മിഴികൾ കണ്ടേൻ
മനസ്സിന്റെ കോണിൽ
നെയ്യാമ്പലുകൾ വിരിഞ്ഞേ
പ്രണയനിലാവ് പൊഴിഞ്ഞേ
പ്രകാശ കിരണങ്ങളാൽ
നാണത്താൽ കറുത്ത
തട്ടകൊണ്ട് അമ്പിളി മുഖം മറച്ചേ
കറുത്ത കണ്ണിലെ തിളക്കത്താൽ
കൊണ്ടെഴുതി കവിതയൊന്നു
കാതിലെ ലോലക്കിൻ താളത്തിൽ
ചുണ്ടുകൾ നൃത്തം വച്ചുവല്ലോ
കാവ്യമായി പിറന്നല്ലോ
പാടുവാൻ അറിയില്ലെങ്കിലും
പടു പാട്ടായി പാടി ഉറക്കുന്നു
എന്നിലെ അടങ്ങാത്ത മോഹം
മൊഴികളിലൂടെ
മിഴികൾ കണ്ടേൻ
മനസ്സിന്റെ കോണിൽ
നെയ്യാമ്പലുകൾ വിരിഞ്ഞേ
ജീ ആർ കവിയൂർ
29 .03 .2021
Comments