കുറും കവിതകള്‍ 203
കുറും കവിതകള്‍ 203
പ്രതിബിംബങ്ങളേറെ
പ്രീണിപ്പിക്കുന്നു
ജീവിത പ്രേരണ
കുടിലുകെട്ടി പാര്‍ക്കാമിനി
റിയൽ എസ്റ്റെറ്റിൽ
കുറുകുന്നുണ്ടോ പ്രാവേ
എനിക്കും കുംമ്പസരിക്കണം
ചുവട്ടില്‍ നിന്നപ്പോള്‍
എന്റെ വലിപ്പമറിഞ്ഞു
ഹിമഗിരി
ഞാനും അവളും
പക്ഷികളും പ്രകൃതിയും
തകൃത് തിത്തോം തെയ്യ്
ജീവിതമെന്ന
അഭ്യാസം
ഉദയാസ്തമനം
വലിച്ചു കയറ്റുന്നു മുക്കുവര്‍
പ്രത്യാശയുടെ വല
ജീവിത തീരത്ത്
നിന്നിലലിയും
പ്രകൃതിയെന്നും
മായാജാലം
മൂളല്‍ മനസ്സിന്‍
പ്രണയം പകരും
സമ്മതം
Comments
ആശംസകള്‍
ശുഭാശംസകൾ.....