കുറും കവിതകള്‍ - 201

കുറും കവിതകള്‍  -  201

പ്രണയവസന്തം
ഋതുമതിയായി
പ്രകൃതിയുടെ ആഘോഷം

ഒരു നറുമുകുളം
തളിരണിഞ്ഞു
സന്തോഷാശ്രു

ഇലവിരിയുമോ-
യെന്നറിയാതെ
വസന്തത്തിന്‍ ഉദയം കാത്തു

ഇലഞ്ഞി പൂത്തു
മേളക്കൊഴുപ്പിനൊരുങ്ങി
പൂര പറമ്പ്

അക്ഷരാത്ഥത്തില്‍ തൃദിയ
കച്ചകപടങ്ങള്‍ക്കിന്നു
സ്വര്‍ണ്ണ വര്‍ണ്ണം

നിനക്കായിയുള്ള
കാത്തിരുപ്പില്‍ തീര്‍ത്ത
പുകയോയി മേഘങ്ങള്‍

നടന്നു തളര്‍ന്നു
ചക്രവാളത്തിനുമപ്പുറത്തോ
സ്നേഹത്തിന്‍ തീരം

നിഴലുകളായി
കാലങ്ങള്‍ കഴിക്കുന്നു
പ്രകൃതി മണമേറ്റ്

നിനക്കായി എത്രനാള്‍
കാത്തിരുന്നു
പ്രകൃതിയുടെ സാന്ത്വനം



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “