കുറും കവിതകള്‍ 217

കുറും കവിതകള്‍  217

മാനത്തും മനസ്സിലും
ഒളിമിന്നിയകന്നു
അവളുടെ ഓര്‍മ്മകള്‍

പുതു മണ്ണിന്‍ മണം
ഇഴഞ്ഞു കയറുന്നു
അറുതിയില്ലാത്ത മോഹങ്ങള്‍

പടവേട്ടുകള്‍ പലപ്പോഴും
പറഞ്ഞു കേട്ട നുണക്കു പേരില്‍
നിഴലുകള്‍ക്ക് പോലും  വൈരം

എത്ര കൊഴിച്ചിട്ടും
പതിരുകള്‍ കണ്ടില്ല
നന്മ മാത്രം കാണും പ്രണയം

ദേശാന്തര ഗമനത്തില്‍
പൊടികാറ്റില്‍ അകപ്പെട്ടു
ലക്ഷ്യം മറക്കാത്ത പറക്കല്‍

പൊടിപടലങ്ങളിലുടെ
സൂര്യ കിരണം
വസന്തത്തിന്‍ മാലാഖ

മരുഭൂമി
വെള്ളം തേടിയൊരു കിളി
നിസഹായനായി  ഞാനും

തല്ലി പാകം വന്ന മനസ്സ്
വിശപ്പു താളം പിടിക്കുന്നു
ജീവിത വഴികളില്‍

വിശാലമായ ആകാശം
കുളത്തിലാകെ വിടരുന്നു
താമര

ചാഞ്ഞു പെയ്യ്ത മഴ
ശവപ്പെട്ടി മേൽ
തട്ടുന്നു മുഴക്കത്തോടെ


അതാ..!!  നീലിമയിൽ  നിന്നു
വെണ്മയാർന്ന അരയന്നം
ഉയർന്നു  പൊങ്ങി

അര്‍ദ്ധേന്ദു
നീ എവിടെയാകും
ഞാന്‍ വൃദ്ധനാകുമ്പോള്‍

ചാകര തിരമാലകള്‍
ചായ കോപ്പയില്‍
വളയിട്ട കൈകള്‍ ചിരിച്ചു

ചായക്കൊപ്പയുമായി
വളയിട്ട കൈകള്‍ക്ക് ചിരി
കടലല ആര്‍ത്തലച്ചു


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “