കുറും കവിതകള്‍ 214

കുറും കവിതകള്‍  214

തെറ്റിയിട്ട കിളികല്‍ക്കൊപ്പം
കടന്നകന്നു നെല്‍പാടങ്ങളും
കുസൃതി കാട്ടിയ ബാല്യവും

മുള്ള്കൊള്ളുകയും
തോട്ടോന്നു വാടുകയും
ആടിന് തീറ്റയും

നിറമുള്ള മോഹങ്ങള്‍
തുളുമ്പി കണ്ണുകള്‍
ലവണ ധാര

നീല മലയുടെ ചുവട്ടില്‍
കുറിഞ്ഞി പൂത്തു
നിഴലായി മനം

നിലാവുദിച്ചു
നിര്‍ത്താതെ പട്ടി കുരച്ചു
ആനയുണ്ടോ കരിമ്പിന്‍ തോട്ടം വിടുന്നു

എഴുതിയും
പാടിപറഞ്ഞും  തീരാത്ത
മഹാകാവ്യമീ  ജീവിതം

തടാകക്കരയിലെ
ഗുല്‍മോഹറുകള്‍
മോഹം ഉണര്‍ത്തി

പോരാടി തീര്‍ന്ന ബാല്യമേ
എന്നാണി പോരാട്ടം തീരുക
ജീവിത അവസാനം വരെയോ

ചിരട്ടയും മെഴുകുതിരിയും
ചേര്‍ന്ന് യാത്ര,
കാറ്റ്തടുക്കുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “