നിരാലംബ ജന്മങ്ങള്‍

നിരാലംബ  ജന്മങ്ങള്‍

ജീവിത സന്ധ്യകളില്‍
വിശപ്പകറ്റാന്‍
വിധിക്കപ്പെട്ട
വശീകരണമന്ത്രം
കണ്ണില്‍ നിറച്ചവര്‍

കൈയാട്ടി വിളിച്ചു
ചാണ്‍ വയറിന്റെ
നൊമ്പരങ്ങളകറ്റാന്‍
വേദനകളൊക്കെ
കടിചോടുക്കിയങ്ങ്

വിളിക്കാത്ത ദൈവങ്ങളില്ല
വിളികേള്‍ക്കുന്നതോ
വിശപ്പേറിയ മാംസ ദാഹികലുടെ
ഒരുപിടി ചിരിക്കും ഗാന്ധി തലകള്‍
വീശിയെറിഞ്ഞു പോകുന്ന പകല്‍മാന്യര്‍

ഒരിക്കല്‍  പ്രിയപ്പെട്ടതെന്നു കരുതിയവന്‍
സമ്മാനിച്ചു പോയ ബീജാപാപത്തിന്‍
തിരുശേഷിപ്പിനെ പോറ്റാന്‍ വഴിയില്ലാതെ
കാമാത്തിപുരയെന്നും സോണാഗാച്ചിയെന്നും
പേര്‍ ഉള്ളൊരിടത്തു വന്നു ചേരുമി കര്‍മ്മ ക്ഷേത്രങ്ങള്‍

ഞങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ടു ഇവിടെ
മജ്ജയും മാംസവും വിശപ്പും ദാഹവും ഉള്ള
ഇവിടെത്തെ  പൂജാരിണികള്‍ ഞങ്ങള്‍
അതെ വേശ്യയെന്നും കുടിലയെന്നും
വ്യഭിചാരിണികളെന്നു  മുദ്രകുത്തപ്പെട്ടവര്‍ .

  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “