ജീവിത സന്ധ്യയില്‍

ജീവിത സന്ധ്യയില്‍

പലകുറി നിന്നോടു
പറയാന്‍ ഒരുങ്ങിയത്
മനസ്സില്‍ കുറിച്ചിട്ടു പോന്നു
മുനയുടഞ്ഞ പെന്‍സില്‍
വലിച്ചെറിഞ്ഞു, പേനയാല്‍
എഴുതുവാനായപ്പോള്‍
ആ പുസ്തകത്താല്‍ ആരോ
കൈക്കലാക്കി കഴിഞ്ഞു
ഇന്ന് ഞാന്‍ പരതുന്നു
അക്ഷരങ്ങളെ പകുത്തു വച്ച
പലകലിലോക്കെ അറിയാതെ
ഭാഷകള്‍ എങ്കിലും ഞാന്‍ അറിയുന്നു
നിന്‍ നനവുകളിപ്പോഴുമീ
പെയ്യ്തു ഒഴിഞ്ഞ മാനം പോലെയെന്ന്

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ