കുറും കവിതകള്‍ 221
കുറും കവിതകള്‍ 221
ഇല പൊഴിക്കും
ശിശിര സന്ധ്യയില്‍
വെണ്ണിലാവു വരവായി
പറുദയിലുടെ
തിളങ്ങും നക്ഷത്രങ്ങളോ
എന്‍ പ്രണയം
അന്യമായ കിളിമൊഴി
വഴിതെറ്റി കാട്ടിലലഞ്ഞു
വിധിയെ പഴിച്ചു നിന്നു
പനിക്കിനാക്കള്‍
കൊടുങ്കാറ്റോടുങ്ങതെ
ഞാനും..
നിലകണ്ണാടിയില്‍ നിന്നും
പിഴുതെടുക്കുന്നു കണ്‍പുരികങ്ങള്‍
നോവുമറന്നു
വെള്ളത്തിനു തീപിടിച്ചു
മഴയുള്ള രാത്രിയില്‍
ഏകാന്ത നൊമ്പരം
പൊടുന്നനെയുള്ള ചുഴലിയില്‍
ഞാനും കൊതുകും
പള്ളിയില്‍ അഭയാര്‍ഥി
അമാവാസിയില്‍
അലഞ്ഞു നാദം
കഴുത്തില്‍ മണികെട്ടിയോരാടു
സെമിത്തേരിയിലെ
കല്ലറ വിടവില്‍ നിന്നും
ഒരു മഞ്ഞ പൂവിരിഞ്ഞു
കാറ്റ് ചുരുട്ടുന്നു
തിരമാലകളെ
പകലിന്‍ മടക്കത്തിനോപ്പം
Comments