ആത്മ സംഗീതം

ആത്മ സംഗീതം

വഴിതെറ്റി വന്നൊരു
വസന്ത ഗീതമേ നീയെന്‍

ഹൃദയ മുരളിയില്‍പാടും
പാട്ടോയി കുയിലുകളിലുടെ കേള്‍ക്കുന്നു

ഏറ്റുപാടാനൊരുങ്ങുമ്പോള്‍
ഉള്ളിന്റെ ഉള്ളിലും മാറ്റൊലികൊള്ളുന്നു

കണ്ണുനീരായൊഴുകിയതു പകരുന്നു
കദനത്തിന്‍ വിരഹ ലവണരസം

കാതുകളില്‍ തീര്‍ക്കുന്നു ലയം
കരളില്‍ കുളിര്‍ കോരുന്നു മോഹനം

നീയും കേള്‍ക്കുന്നുവോയീ മൌന രാഗത്തിന്‍
മാസ്മരിക ഭാവങ്ങള്‍ ഒക്കയുമുണര്‍ത്തുന്നു

എന്നില്‍ പറയുവാനാവത്തോരനുഭൂതി പൂക്കുന്നു
അതിന്‍ പേരോ അനുരാഗമെന്നത് പറയു

എഴുതിയെടുക്കുമുന്‍പതു ഓടിയകലുന്നുവല്ലോ
എനിക്കായി നീ അത് പകര്‍ത്തി വെക്കുമോ

നാളെ അങ്കുരികും നമ്മള്‍ തന്‍ സരണികയില്‍
വിടരും പ്രേമ സമ്മാനത്തിനു പകര്‍ന്നു നല്‍കാന്‍

നമ്മളില്ലെങ്കിലും പാടി പടരട്ടെ മറ്റുള്ളവരും
മുഴക്കട്ടെ ആ നാദധാരയീ പ്രപഞ്ചത്തിലാകെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “