ഒരു കുളിര്‍ തെന്നല്‍ .............
ഒരു കുളിര്‍ തെന്നല്‍ .............
ചുറ്റുമുള്ള മായാ പ്രപഞ്ചത്തില്‍ അറിയാതെ
മെല്ലെ നടന്നു പ്രദക്ഷിണ വഴിയിലുടെ
ചെവിയാട്ടി നില്‍ക്കുന്നു ഗജവീരന്‍
നാഗസ്വരങ്ങളുടെ സ്വരവസന്തം
കാതുകള്‍ക്കും കണ്ണിനും സുഖം പകരുന്നു
നാലമ്പല മതില്കടന്നു മെല്ലെ
ഉള്ളിലേക്ക് കയറും നേരം മനസ്സില്‍
ഉള്ളഴിഞ്ഞ നൊമ്പരങ്ങളെ കണ്ണുനീരില്‍
കുതിര്‍ത്തു കൈകുപ്പി നില്‍ക്കുന്നേരം
മണിയടിയുടെയും ശംഖുനാദ വീചിയില്‍
കര്‍പ്പൂര സുഗന്ധത്തില്‍ മനം അറിയാതെ
ആരഭി പാടി സുഖം തേടിനിന്നപ്പോള്‍
അരികില്‍ വന്നു അറിയുമോ എന്ന്‍-
ആരായും മൊഴികേട്ടു ഞെട്ടി തിരിയുമ്പോള്‍
എങ്ങോ കണ്ടു മറന്ന നരകയറിയ മുഖം
അതെ ആ മിഴിയടുപ്പങ്ങള്‍ക്കായി പണ്ട്
എത്രയോ കൊതിച്ചിരുന്നു ,തരിച്ചിരുന്നു
എല്ലാം കാലത്തിന്‍ കുത്തൊഴിക്കില്‍
എവിടയോ പോയി മറഞ്ഞു ,പെട്ടന്ന്
ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
പിന്നെ അറിയില്ലേ കുടെ പഠിച്ചതല്ലേ
കഥകളേറെ പറഞ്ഞു പിരിഞ്ഞപ്പോള്‍
മനസ്സിനു ഒരു സന്തോഷം ഒപ്പം
അകലെനിന്നും ഒരു കുളിര്‍ തെന്നല്‍
മോഹനം പാടി കടന്നു പോയി
ചുറ്റുമുള്ള മായാ പ്രപഞ്ചത്തില്‍ അറിയാതെ
മെല്ലെ നടന്നു പ്രദക്ഷിണ വഴിയിലുടെ
ചെവിയാട്ടി നില്‍ക്കുന്നു ഗജവീരന്‍
നാഗസ്വരങ്ങളുടെ സ്വരവസന്തം
കാതുകള്‍ക്കും കണ്ണിനും സുഖം പകരുന്നു
നാലമ്പല മതില്കടന്നു മെല്ലെ
ഉള്ളിലേക്ക് കയറും നേരം മനസ്സില്‍
ഉള്ളഴിഞ്ഞ നൊമ്പരങ്ങളെ കണ്ണുനീരില്‍
കുതിര്‍ത്തു കൈകുപ്പി നില്‍ക്കുന്നേരം
മണിയടിയുടെയും ശംഖുനാദ വീചിയില്‍
കര്‍പ്പൂര സുഗന്ധത്തില്‍ മനം അറിയാതെ
ആരഭി പാടി സുഖം തേടിനിന്നപ്പോള്‍
അരികില്‍ വന്നു അറിയുമോ എന്ന്‍-
ആരായും മൊഴികേട്ടു ഞെട്ടി തിരിയുമ്പോള്‍
എങ്ങോ കണ്ടു മറന്ന നരകയറിയ മുഖം
അതെ ആ മിഴിയടുപ്പങ്ങള്‍ക്കായി പണ്ട്
എത്രയോ കൊതിച്ചിരുന്നു ,തരിച്ചിരുന്നു
എല്ലാം കാലത്തിന്‍ കുത്തൊഴിക്കില്‍
എവിടയോ പോയി മറഞ്ഞു ,പെട്ടന്ന്
ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
പിന്നെ അറിയില്ലേ കുടെ പഠിച്ചതല്ലേ
കഥകളേറെ പറഞ്ഞു പിരിഞ്ഞപ്പോള്‍
മനസ്സിനു ഒരു സന്തോഷം ഒപ്പം
അകലെനിന്നും ഒരു കുളിര്‍ തെന്നല്‍
മോഹനം പാടി കടന്നു പോയി
Comments