കുറും കവിതകള്‍ 222

കുറും കവിതകള്‍ 222

പൂവിച്ചകള്‍
ഹൈക്കു വായിക്കാന്‍
സമ്മതിക്കുന്നില്ല

ഇരുളാര്‍ന്ന ആകാശം
പുഴ ഒഴികൊണ്ടെയിരുന്നു
സംഗീതം ലയം

നിന്‍ മിഴി ആമ്പല്‍ പൂ
വിടര്‍ന്നതും വാചാലമായി
എന്‍ മൗനകവിത

ഞാനാരു ഒരു പൊള്ളയാം
പാഴ് മുളംതണ്ട്  ,നീ നിറക്കുന്ന
രാഗമേറ്റു മൂളുന്നവന്‍

ഒളിഞ്ഞുനോക്കി
പതിയിരുന്നു ചുറ്റും
വിശപ്പടക്കും ജീവിതങ്ങള്‍

നിറകണ്ണാല്‍
വിടപറയുമ്പോള്‍
ഹൃദയ നൊമ്പരം

വീണ്ടും വരികളിലുടെ
ഉണര്‍ന്നു ഞാന്‍
നിനക്കായി കവിതെ

പ്രണയാര്‍ദ്ര വാക്കുകള്‍
തീര്‍ക്കുമെന്‍ അംഗുലികള്‍ക്കും
വിരഹ വേദന

നിന്‍ അംഗുലിയാല്‍
തൊട്ടുണര്‍ത്തിയ
വാക്കുകളോയെന്‍ കവിത

ദിനരാത്രങ്ങളുടെ
ഗമനാഗമനം
നിന്‍ പ്രണയ സാമീപ്യം

ഇമ ചിമ്മാതെ
അരികിലെത്തും
നക്ഷത്ര തിളക്കമെന്‍ പ്രണയം

കാലങ്ങള്‍ക്കും
ഭാഷകള്‍ക്കുമപ്പുറമല്ലോ
എനിക്ക് നിന്നോടുള്ള പ്രണയം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “