ഓർമ്മകൾ പടരുന്നു
ഓർമ്മകൾ പടരുന്നു
നിറമൗനമായി നിറയുന്നു
മനസ്സിലായ് വീണ്ടും വീണ്ടും
അറിയാതെ വന്നു നീ ഒരു
കരിനീല മേഘമായ്
പെയ്യതൊഴിഞ്ഞു കുളിരായ്
മരുഭൂമിയാം ഏകാന്ത തീരത്തിലായ്
ഒരു നിര്‍വൃതി എന്നില്‍ പടര്‍ത്തി
എങ്ങുപോയി മറഞ്ഞു നീ
വര്‍ണ്ണ രാജികളിലോ
ശബളിമ തീര്‍ക്കും മഴവില്ലിലോ
പടരുന്നു നീര്‍ക്കണമായ്
മുകുളങ്ങളില്‍ ഉണര്‍വായ് മാറുന്നുവോ
നിന്‍ മുഗ്ദ്ധമാം പുഞ്ചിരി പൂക്കള്‍ വിരിയുമ്പോള്‍
മധുചഷകം തേടി വണ്ട് അണയുന്നു
തീരാത്ത ദുഃഖങ്ങളില്‍ തീര്‍ക്കുന്നു
നിന്‍ ഓര്‍മ്മ എന്നില്‍ എന്നും
കവിതയായ് പടരുന്നു ഓമലെ
നിറമൗനമായി നിറയുന്നു
മനസ്സിലായ് വീണ്ടും വീണ്ടും
അറിയാതെ വന്നു നീ ഒരു
കരിനീല മേഘമായ്
പെയ്യതൊഴിഞ്ഞു കുളിരായ്
മരുഭൂമിയാം ഏകാന്ത തീരത്തിലായ്
ഒരു നിര്‍വൃതി എന്നില്‍ പടര്‍ത്തി
എങ്ങുപോയി മറഞ്ഞു നീ
വര്‍ണ്ണ രാജികളിലോ
ശബളിമ തീര്‍ക്കും മഴവില്ലിലോ
പടരുന്നു നീര്‍ക്കണമായ്
മുകുളങ്ങളില്‍ ഉണര്‍വായ് മാറുന്നുവോ
നിന്‍ മുഗ്ദ്ധമാം പുഞ്ചിരി പൂക്കള്‍ വിരിയുമ്പോള്‍
മധുചഷകം തേടി വണ്ട് അണയുന്നു
തീരാത്ത ദുഃഖങ്ങളില്‍ തീര്‍ക്കുന്നു
നിന്‍ ഓര്‍മ്മ എന്നില്‍ എന്നും
കവിതയായ് പടരുന്നു ഓമലെ
Comments
ശുഭാശംസകൾ.....
ആശംസകള്‍