കുറും കവിതകള്‍ 2൦2

കുറും കവിതകള്‍   2൦2

ആകാശം പെയ്യ് തിറങ്ങിയോ
നിറം പകര്‍ന്നു ഒരുങ്ങിയ
പൂവിനു നാണം

നിശയുടെ ഏകാന്തതക്കു
തണലേകി
പൂര്‍ണേന്ദു

ഏകാന്ത നിശക്കു
തണലേകി
പൂര്‍ണേന്ദു

പച്ചിലപടര്‍പ്പുകള്‍
കുന്നിറങ്ങി
നഗര ദുഃഖം

മഴുവിനെ ഭയന്ന്
ഇലകള്‍ വിറച്ചു
നഗരം കാട്ടിലേക്ക്

ഏകാന്തതയുടെ
കുന്നിറക്കങ്ങള്‍
ജീവിത സായന്തനം

മലതാണ്ടി ചുരം താണ്ടി
വരുന്നുണ്ട് ഒരു പെരുമ്പാമ്പ്‌
പട്ടണപ്രവേശം

പരാഗണ രേണു ഉതിര്‍ക്കുന്നു
കാറ്റിനും നാണം
പ്രകൃതിയുടെ മായാജാലം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “