കുറും കവിതകൾ 208

കുറും കവിതകൾ 208

പിണക്കം നടിച്ചാലും
ഉള്ളിന്റെ ഉള്ളം ഉരുകുന്നു
ഒറ്റക്കിയിരുപ്പു  എത്രനേരം

അലഞ്ഞു നഷ്ടങ്ങളുടെ
ഏകാന്ത തീരങ്ങളില്‍
നിനക്കായി പ്രണയമേ

തോന്നിയാക്ഷാരങ്ങളെഴുതി
ഇനിയങ്ങു ജപ്പാനിലേക്കു
കുടിയിറക്കുമോയീ ഹൈക്കു

നിര്‍വാണത്തിന്‍
വിശപ്പിനായിനി
കാതങ്ങള്‍ അകലെ

ബോധിവൃക്ഷത്തിനും
ഗയയിലെമണ്ണിലും
നിര്‍വാണം വിദൂരമോ??!!

മൗനങ്ങള്‍ക്ക് പ്രതിബന്ധം
ചിന്തകള്‍ക്കു കൈകാലുകളോ
ധ്യാനഭംഗങ്ങള്‍

സന്ധ്യാബരത്തിനൊപ്പം
ശരണശാന്തി തേടി
ഒരു തീര്‍ത്ഥയാത്ര

ധ്യാനം നയിക്കന്നു
സ്വപ്നാനുഭൂതിയാല്‍
ബുദ്ധന്റെ ചിരി

ഒരു ഏകാന്ത
നീലിമയിലലിയും
ബുദ്ധ നിശബ്ദത

പൗര്‍ണ്ണമിരാത്രി
ധ്യാനനിമഗ്നം
ബുദ്ധ പ്രപഞ്ചം

പൊതി അഴിച്ചു
വൈക്കോല്‍ക്കിടയില്‍
ഒരു ബുദ്ധ മൗനം

പൊതി അഴിച്ചു
വൈക്കോല്‍ക്കിടയില്‍
ഒരു ബുദ്ധ മൗനം

ഉച്ചമണികേട്ടോടി
ഉപ്പുമാവുപുരയില്‍
നീളും വട്ടയിലകള്‍




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “