കുറും കവിതകള്‍ 210

കുറും കവിതകള്‍ 210

നാട്ടുവഴിയില്‍ കണ്ടപ്പോള്‍
ഒരുചോദ്യം
ഇനിയെന്ന് മടക്കമെന്നു

ഇടവഴിയുടെ മറവില്‍
പ്രണയ മധുരങ്ങള്‍
ഓര്‍മ്മകള്‍ക്കിന്നും പുതുവസന്തം

തിരകളുടെ അലര്‍ച്ച
തെല്ലുമലട്ടിയില്ല
കുടക്കീഴിലെ പ്രണയം

അക്കരെനിന്നുമിക്കരെ
വായിച്ചറിഞ്ഞുയവളുടെ കണ്ണുകളില്‍
ആയിരത്തിയൊന്നു രാവുകള്‍

നാളെ അമ്മയോളം
ഞാനും വലുതാകും
ഋതുക്കളുടെ കാത്തിരുപ്പുകൾ

ഞെരിഞ്ഞമര്‍ന്ന മുല്ലപൂവും
പടര്‍ന്ന നിന്‍ സിന്ദുരവുമിന്നും
ആദ്യരാത്രിയുടെ നിശബ്ദത

മൗനത്തിന്‍ നാവു ഉടച്ചു
മനസുണര്‍ത്തി
അമ്പലമണികള്‍

സ്വപ്നങ്ങളുടെ നിഴലില്‍
കൊലിസ്സിന്‍ കിലുക്കം
ദാരിദ്ര ദുഃഖം

പ്രവാസ ഭൂമിയിൽ
നിഴൽനോക്കുന്നു
ഏകാന്ത ദുഃഖം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “