കുറും കവിതകൾ 209
കുറും കവിതകൾ 209
പ്രകൃതി നിന്നെ കണ്ടു
പകര്‍ത്തിയതാവുമോ
മനുഷ്യനുമീ നിറം മാറ്റം
ഓന്ത് കടിച്ചാല്‍
ഓണമടുക്കുമെന്നു
അപ്പോള്‍ മനുഷ്യനോ
തുള്ളിയത് ചില്ലകളില്‍
പഴുത്ത ആലിപ്പഴം
ശിശിര ഭംഗി
മുരടിച്ചു മോതിരകൈ
ഒപ്പം മനസ്സും
ജീവിത ചുരുക്കങ്ങള്‍
വ്യാമോഹങ്ങളില്ലാതെ
പട്ടുനൂലുമായി
പുഴു ജന്മം
നൊമ്പരങ്ങളുടെ ,
ഭാവം പകര്‍ന്നാടുന്നു
ജീവിത വേഷങ്ങള്‍
ഇത്തിരി നേരം
ഒത്തിരി കാര്യം
ഈയലിന്‍ ജീവിതാന്ത്യം
സൂചി കുത്തുവാനിടം
കൊടുക്കില്ല അല്‍പ്പവും
കസ്തുരിരംഗനുമിനിയെന്തു
Comments
ശുഭാശം സകൾ.....