എന്‍ അമ്മ

എന്‍ അമ്മ

അറിവിന്റെ ആദ്യാക്ഷരം
എന്നില്‍ നിറച്ചൊരു
വിജ്ഞാന സാഗരമെന്‍മ്മ

നെഞ്ചിലെ നേരു പകരുന്ന
പാട്ടിന്റെ പാലാഴി തീര്‍ക്കുമൊരു
താരാട്ടാണ് എന്‍മ്മ

ഉള്ളം ചുരത്തും
സ്നേഹ കടലാണ്
എന്‍ ആശ്വസമെന്‍മ്മ

ഏതു വേദനകളിലും
ആശതന്‍ കിരണം പകരും
കെടാവിളക്കാണു എന്‍മ്മ

ആകാശ താരകങ്ങളെക്കാള്‍
തിളക്കമെകും പ്രഭാപൂരത്തിന്‍
തെളിമയാര്‍ന്ന നന്മ എന്‍മ്മ

പ്രണവ ധ്വനിയില്‍
നാദം പകരും
മന്ത്ര ധ്വനിയെന്‍മ്മ

വിശപ്പിന്‍ മടിത്തട്ടിലും
ഒന്നുമറിയാതെ എന്നെ
ഞാനാക്കി മാറ്റിയോരന്‍മ്മ

എത്ര എഴുതിയാലും
തീരാത്ത അനന്ത അക്ഷരകൂട്ടിന്‍
അറിവാണു എന്‍മ്മ


Comments

Unknown said…
"വിശപ്പിന്‍ മടിത്തട്ടിലും
ഒന്നുമറിയാതെ എന്നെ
ഞാനാക്കി മാറ്റിയോരന്‍മ്മ.."

അമ്മസ്നേഹം പോലെ വരികൾ..

മാതൃദിനാശംസകൾ സാർ..
മാതൃദിനത്തില്‍ അതിന് അനുയോജ്യമായ വരികള്‍
നല്ല വരികൾ


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “