കുറും കവിതകള്‍ 212

കുറും കവിതകള്‍ 212


മദനന്റെ വരകള്‍
ഓര്‍മ്മ പുസ്തകത്തിന്‍
താളുകള്‍ക്കു പുതു വസന്തം


കറുപ്പും വെളുപ്പും വരകളില്‍
കുടുങ്ങി പോയ മനസ്സു
വാര്‍ദ്ധക്യം അകലയല്ല

ആളും ഓളവും
കാത്തു തീരത്ത്‌ വള്ളം
ഒടുങ്ങാത്ത ജീവിതയാത്ര


രമണനും ചന്ദ്രികയും
ചങ്ങമ്പുഴയുടെ ചങ്കു തുളച്ചു
പുല്ലും പുല്കൊടിയുമറിഞ്ഞു

ചങ്ങമ്പുഴയുടെ ചങ്കു തുളച്ചു
രമണനും ചന്ദ്രികയും
ലോകം വേദന അറിഞ്ഞുവോ?!!

കൈകളുടെ നിഴല്‍ നാടകം
തീര്‍ക്കുന്നു ഭിത്തി മേല്‍
ബാല്യകാലം ഓര്‍മ്മയായി


തോഴി ഉറപ്പിക്കല്‍
പദ്ധതി കൊള്ളാം
കൂട്ടത്തില്‍ പാട്ടും


ക്യാ- മറ യില്ല കണ്ണുകള്‍
എങ്ങും പതിയിരിക്കുന്നു
ആര്‍ട്ട്‌ ഓഫ്‌ ലൂട്ടിംഗ്

എല്ലില്ലാ രണ്ടു അവയവങ്ങള്‍
ഏറെ ബുദ്ധിമുട്ടിക്കുന്നു
മൗനം ദീക്ഷിക്കുക ഉത്തമം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “