നിത്യമോര്‍ക്കുന്നു
വെള്ളായം കാട്ടി കാറ്റിലാടും
നിന്‍ മുഖകാന്തി കണ്ടു വെറുതെ
മോഹിച്ചുപോയി ഉള്ളിലുള്ള
വെന്മയാണോ എന്നറിയാതെ
ദലകാമ്പിനുള്ളില്‍ മധുരിക്കും
തേന്‍കണം നുകരുവാന്‍
ഞാനൊരു ഭ്രമര മാനസ്സനല്ല
എന്നറിയുക ,എന്നാലും നീ
എന്നെ അറിയാന്‍ ഏറെ
നാള്‍ കാത്തിരിക്കുന്നില്ലല്ലോ
നീ പുനര്‍ജനിക്കുന്നു എന്‍
മിഴിമുന്നിലായി നിത്യം നിന്‍
മനസ്സിനുള്ളില്‍ എനിക്കായി
ഇടമുണ്ടോ എന്നറിയാതെ
ഞാനുമരുതാത്തതോന്നുമേ
എന്‍ ഉള്ളിന്റെ ഉള്ളില്‍
കരുതിയില്ല നിന്നെക്കുറിച്ച്
നീ അറിയുന്നുണ്ടോ ആവോ ,
എങ്കിലും സ്വപ്ന സുഷുപ്തി
ജാഗ്രതയില്‍ നിന്നെ
മാത്രം നിനച്ചു ഞാനും
Comments