കുറും കവിതകള്‍ 219

കുറും കവിതകള്‍  219

ക്രൂരത മുഖം നോക്കും
പ്രകൃതിയുടെ
പരിവേഷങ്ങള്‍

അന്തിക്കും പുലരിക്കും
രുചിപകരുമിവര്‍
യാത്രക്കാരന്റെ ദൈവങ്ങള്‍

അന്തിയോ പുലരിയോ
ഉള്ളില്‍  ചെന്നാല്‍
ദേവലോകം

ചുരം താണ്ടി വരുന്നുണ്ട്
ആനവണ്ടി
കട്ടപ്പുറം തേടി

നിറഞ്ഞ മനസ്സുമായി
നാളേക്കുള്ള അന്നവുമായി
വിയര്‍പ്പു വിഴുങ്ങി കൂടണയുന്നു

വീശിപ്പിടുക്കുന്നു
ജീവിനെ
വിശപ്പടക്കാന്‍

കരഞ്ഞിട്ടും
അറിഞ്ഞില്ല
വേദനയുടെ ആഴങ്ങള്‍

ക്യാമറ കണ്ണുകളില്‍
ഇന്ന് വെറും വയലില്‍
പേരെടുപ്പുത്സവം

വേണ്ടല്ലോ നാളെയുടെ
ചിന്തകള്‍
തണlപ്പം

തണലില്‍ അയവിറക്കുന്നു
നാളെയെന്തെന്നറിയാതെ
വഴിയോര കാഴ്ചാനുഭവം

Comments

നല്ല കവിത



ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “