കുറും കവിതകള്‍ - 204

കുറും കവിതകള്‍ - 204

പ്രകൃതിയെന്ന പുസ്തകത്തിലെ
വായിച്ചാലും തീരാത്തത്
ഞാനും എന്റെ പ്രണയവും

കനവില്‍ വിരിയെണ്ടവയല്ല
നിനവിലെ പുഞ്ചിരിപ്പുക്കള്‍
മാറാതെ തിളങ്ങട്ടെയീ മുഖകാന്തിയായി

ഒരു കതിര്‍കൊന്നപൂക്കളും
നിലവിളക്കിന്‍ പ്രഭാപൂരവുമെന്നില്‍
ഉണര്‍ത്തി ജീവിത ആശകളായിരം

മൗനം നിറഞ്ഞ സ്വപ്നത്തില്‍
നിന്നില്‍ നിന്നൊഴുകും
നിലാപാലിനായി ദാഹിച്ചു

പ്രാതേ പത്രവും ചായും
നല്‍കുമോരാനന്ദം
പറവതിനെളുതാമോ

നിറങ്ങളൊക്കെ ചാലിച്ചേടുത്താലും
പ്രണയത്തിൻ വർണ്ണങ്ങളുടെ
എണ്ണം അനന്തം

കരിഞ്ഞു ഇലകള്‍
പരവതാനി
കാലുകളില്‍ വ്രണം

വന്നാലും വന്നില്ലേലും കുറ്റം
മഴക്ക് ''ക്രോം ക്രോം ''
മനുഷ്യന്റെ ഒരു കാര്യമേ

കാട്ടു തീയെ വകഞ്ഞു മാറ്റി
ഒരു വലിയ വികസനം
കീശയുടെ വികാസം


ഓടുന്ന മാന്‍ പെട്ടന്ന്
വേലിക്കരുകില്‍ നിന്നു
അവിടെ നിന്നും കാടു നാടായി

തുറന്ന പുസ്തകം
ശൂന്യമായ താളുകള്‍
എനിക്ക് സന്തോഷം ,ദുഃഖം പേനക്ക്




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “