എങ്ങോട്ടാണ് ഇനി ......

എങ്ങോട്ടാണ് ഇനി ......

ജീവിക്കാനാവാതെ
പലായനം നടത്തി
ആയത്തിറക്കിയപ്പോള്‍

കാശിന്റെ തിളക്കത്തില്‍
പാപികള്‍ ചേര്‍ന്ന്
ക്രുശിതനാക്കി

കണ്ണാടി പ്രതിഷ്ടിച്ചു
കണ്ണാടി കൂട്ടിലാക്കി
ദൈവമാക്കിമാറ്റി

അഹിംസയില്‍ വിശ്വസിച്ചു
ഹിംസനടത്തി
കാശിനു കൊള്ളാതാക്കി

ഞാന്‍ ഞാന്‍ മാത്രം
എന്ന് പറഞ്ഞു നടന്നവരെ
ആള്‍ ദൈവങ്ങളാക്കി

അവനവന്‍ മതമല്ലോ നല്ലതെന്ന്
തമ്മില്‍ വെട്ടി മരിക്കുന്നു
എന്നോട്ടാണി പോക്കുകള്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “