വെല്ലുവിളികൾ

വെല്ലുവിളികൾ

ചെറുതോ വലുതോ
അത് ഒരു സമ്മാനമാണ്
അതിലുടെ ഏറെ പഠിക്കാം
ഗുണകരമാക്കി മാറ്റാൻ
മുന്നേറാൻ ഒരു ഉത്സാഹം

 വെല്ലുവിളികൾ

എങ്ങിനെ ജീവിക്കണം
മുറിവേൽക്കാതെ
രോഗങ്ങളെ സുഖപ്പെടുത്തിയും
സ്വയം ശക്തനാകാൻ

 വെല്ലുവിളികൾ

മനസ്സിന്റെ
ശരീരത്തിന്റെ
ആത്മാവിന്റെ
സങ്കീര്‍ണ്ണമായി നെയ്യപ്പെട്ട
സമയവും സ്ഥലവും
സന്തർഭങ്ങളടങ്ങുന്ന നിമിഷങ്ങളും

 വെല്ലുവിളികൾ

ലോകത്തെ ചുറ്റലുകളിൽ നിന്നും
പിടിച്ചു നിർത്താൻ
നിയന്ത്രണത്തിലാക്കാൻ
സന്തുലിതാവസ്ഥ നിലനിർത്താൻ
നേരായ പാതയിലേക്ക് കൊണ്ടുവരാൻ


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “