നിന്‍ ഓര്‍മ്മകളുമായി

നിന്‍ ഓര്‍മ്മകളുമായി

പിരിയുവാന്‍ നേരത്തു
കവിളത്തു നീര്‍ക്കണം
മിഴിമുന്നില്‍ വന്നു മറഞ്ഞതു
മറക്കുവാനെന്നാല്‍ കഴിഞ്ഞതില്ല

വിരഹത്തിന്‍ നോവിനാല്‍
നിന്നോടു മിണ്ടാട്ടമെല്ലാം
മൗനത്തിന്‍  ഭാഷയാല്‍
വിടപറയുവാനെ ആയതുള്ളു

ഇനിയെന്നു കാണുവാനാവുമെന്നു
കനവിലായി വന്നു നീ ചോദിച്ചനേരത്തു
അറിയാതെ കണ്ണുമിഴിച്ചു പരതി
നിന്നെ അവിടെക്കെയായി

കിട്ടാത്തോരവധിയുടെ
വിധിയെയൊക്കെ  പഴിച്ചു
വേദനയോടെ ഞാനങ്ങു
ദിനങ്ങളെണ്ണി കഴിഞ്ഞിടുന്നു 

Comments

നിന്നോർമ്മയിൽ ഞാനേകനായ്...

നല്ല കവിത


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “