കുറും കവിതകള്‍ 206

കുറും കവിതകള്‍ 206

ഏകാന്തതയുടെ മലമുകളില്‍
ക്രോധം അകലെ എവിടെയോ
നെരിപ്പോടു തേടി രതി

നനഞ്ഞ മണ്ണിന്‍ ഗന്ധം
മേഘങ്ങള്‍ക്കു  ഘനം
നിദ്രാസുഖം

ചിതാനന്ദാകാശത്തില്‍
ചിന്താദാരിദ്രം
എങ്ങിനെ പിറക്കും ഹൈക്കു

പുല്‍ മൈതാനമുഴുതു  മറിച്ചു
ആശിച്ചു പറന്നിറങ്ങിയ തത്ത
താഴെ വാലുചുഴറ്റി പൂച്ച

ഇടി മിന്നൽ
ചാഞ്ചാടി പുല്മേട്‌
പുതപ്പിനടിയിൽ മകൾ

കണ്ണ് ചിമ്മാതെ ഇരിക്കാന്‍ ശ്രമിച്ചു
മിന്നലിനായി കാത്തു
കറുത്ത മേഘങ്ങളേ കുടിച്ചു തീര്‍ക്കാന്‍

വിജനവീഥി ..
കുടിലുകളുമെങ്കിലും..
നിന്‍റെ കണ്ണുകള്‍,

മലകള്‍ പൂക്കുകയാണ്...
ഞാന്‍ തിരിക്കുന്നു..
ചെറുപുല്‍ത്താഴവാരങ്ങളിലേക്ക്

ഉദിച്ചുയരുമെന്‍
മോഹങ്ങള്‍
പ്രഭാത സൂര്യന്‍

വിശപ്പിന്‍ വയര്‍
നിറക്കുമൊരമമ
ഉണ്മയാര്‍ന്ന നന്മ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “