എന്‍ നിലനില്പ്പിനായി

എന്‍ നിലനില്പ്പിനായി

നീ നടന്നകന്നു
നിന്റെ ജന്മദേശത്തിലേക്ക്

നിന്റെ പദചിഹ്നങ്ങള്‍ക്ക് പിന്നിലാക്കി
എന്നെ തനിച്ചാക്കിയില്ലേ

ഞാന്‍ പരതി നടന്നു
നിന്റെ ഒരു പുഞ്ചിരിക്കായി

എന്റെ നോട്ടങ്ങള്‍
നിന്നെ വേദനിപ്പിച്ചോ ആവോ

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍
എന്നെ ശൂന്യമാക്കുന്നു

നിന്‍ പ്രതീക്ഷകള്‍
എന്നെ മൃതപ്രായനാക്കുന്നു

എന്റെകണ്ണുകള്‍ നിറഞ്ഞു ഒഴുകി
ഹൃദയത്തില്‍ ആഴ്നിറങ്ങി  

എന്റെ മൗനം പ്രതിധ്വനിയായി
ആത്മാവില്‍ മുഴങ്ങി

അറിഞ്ഞു ഞാന്‍ എല്ലാം
നിനക്ക് ഞാന്‍ തന്നു

ആശിക്കുന്നു ഇപ്പോള്‍
നീ ഇങ്ങു വന്നെങ്കില്‍

എന്റെ കാത്തിരിപ്പുകള്‍
വൃഥാ വെറുതെയാകുമോ

ഞാന്‍ തെറ്റാണെന്ന് തെളിയിക്കു
എന്നെ ഉണര്‍ത്തു

നീ വരും വരെ കാത്തിരിക്കുന്നു
ഈ ഏകാന്തതയുടെ തീരത്ത്‌

ജീവിതസായന്തങ്ങളില്‍
എന്‍ നിലനില്‍പ്പിനായി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “