കുറും കവിതകള്‍ 216

കുറും കവിതകള്‍  216


ധ്യാനിക്കാമിനി
മൂന്നു വരികള്‍ക്കായി
ഷഡ്‌ ചക്രങ്ങളിലുടെ

കതിര്‍ മണ്ഡപത്തില്‍
നിലവിളക്കിന്‍ പ്രഭയില്‍
പ്രണയം കെട്ടിഞാന്നു


കട്ടകുത്തി ചിറ പോക്കാന്‍
ഇന്ന് വയലേല എവിടെ
എല്ലാം ഫ്ലാറ്റ് ആയില്ലേ


ജീവിത വിശപ്പ്‌
ചവുട്ടി കുഴക്കുന്നു
മണ്ണ് മണ്ണിലേക്ക്

അന്ന് അന്നത്തെ
അന്നത്തിനായി വഴിതേടുന്ന
കിളികള്‍ക്ക് നൊമ്പരമുണ്ടോ

അന്തിക്ക് ചേക്കേറാന്‍
ചില്ല തേടിയെത്തും
ആശാമരം

ആല്‍മരചോട്ടിലന്തിയുറങ്ങാന്‍
കൂട്ടുവന്നു  ഇളംകാറ്റും നിലാവും
കൂമന്റെ കുറുകലും ഒപ്പം സ്വപ്നവും 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “