പഞ്ചഭൂതമിതി ശരീരം ......

പഞ്ചഭൂതമിതി ശരീരം ......

അറിയുന്നു ഞാന്‍ നില്‍ക്കുമിടത്തിന്‍ പവിത്രതയെ
പെറ്റു വീണിഴഞ്ഞു പിച്ചവെച്ചു നടന്നു വളര്‍ന്നൊരു
ഗന്ധവും സ്പര്‍ശവും കാമ ക്രോധങ്ങളുമറിഞ്ഞ
ജീവനെ നിലനിര്‍ത്തിയ മടിതട്ടാം ഉര്‍വ്വരതയെ
അതെ ഭൂമിദേവിയെ മാഹാ ലക്ഷ്മിയെ
അതിലുമുപരിയി  വരികളെഴുതാന്‍  ശക്തി നല്‍ക്കിയ
സരസ്വതിയാം വാഗ് ദേവതയെ വീണാപാണിയെ

എനിക്ക് കൊടുങ്കാറ്റിന്റെ സ്വാദറിയാന്‍ കഴിയുന്നു
അതിന്റെ കറുത്ത ചിറകും  തിളക്കമാര്‍ന്ന കണ്ണുകളാല്‍
ശക്തമാറന്ന അതിന്‍ തള്ളലുകളാല്‍ എന്തിനെയും
തലകീഴായിമറിക്കാന്‍ എടുത്തു ദൂരത്തോളം കൊണ്ടുപോവാന്‍
എന്നിലുള്ളില്‍ തിങ്ങി നില്‍ക്കും പഞ്ച വായുക്കളാകും
 പ്രാണന്‍ അപാന വ്യാന ഉദാന സമാനന്മാര്‍


അതെ  ഞാന്‍ അറിയുന്നു തീഷ്ണമായ ചൂട് അഗ്നിയുടെ
എന്ത് കിട്ടിയാലും നക്കിതുടച്ച് ചാമ്പലാക്കാന്‍ ഒരുക്കം
ഉണ്ടായിരുന്ന അഹന്തകളതിനെ ഇല്ലാതെ ആക്കി
എല്ലാത്തിനെയും വിശുദ്ധമാക്കുമെങ്കിലും
ആരുമറിയാതെ തനിക്കു കിട്ടുന്നവ  ഒക്കെ തന്റെ
പത്നിയുടെ നാമത്തില്‍  ആവാഹിച്ചു എടുക്കുന്നു ""സ്വാഹാ ''

അതെ കടലിന്‍ സംഗീതം എനിക്ക് കേള്‍ക്കാം
ആരോടോ തന്റെ പരിഭവങ്ങള്‍ അറിയിക്കുമ്പോലെ
ആയിരം കൈകളുടെ ശക്തിയോടെ ആഞ്ഞു അടിച്ചു
മെല്ലെ തഴുകി തിരികെ പോകുമ്പോളും
ഒരു പരിവെതന്ഗലുമില്ലതെ കര അത് ഏറ്റുവാങ്ങുന്നു
അപ്പോള്‍ തെറ്റ്  ചെയ്യ്തത് കരയോ എന്തിനു ഇത് സഹിക്കുന്നു

എനിക്കറിയാന്‍ കഴിയുന്നു ആ നീലിമ അനന്തതയുടെ
തേടും തോറും പിടിതരാത്ത ഒരു പ്രഹേളികയായി
ഉന്നതി അപ്പുമെന്തെനറിയാത്ത നിഗുടദയെ
ഭാരമില്ലായിമയെ ശുന്യതയെ അതെ ആകാശത്തെ

നാളെ ഈ പഞ്ച ഭൂതങ്ങള്‍ അതിവസിക്കുമി
ആത്മാവ് പെറുമി ഗേഹത്തെ വലിച്ചെറിഞ്ഞു
എങ്ങോട്ടോ യാത്രയാവാണമെന്നറിയാതെ
ഞാനെന്നും എന്റെതെന്നു എന്ന് പരസ്പരം
കുത്തിയും  നോവിച്ചും ഞെക്കിയും ഞെരിച്ചും
കലഹിച്ചു എല്ലാമറിഞ്ഞിട്ടും ഒടുങ്ങുന്നു
ഒന്നും സ്വന്തമാക്കാതെ ,ഹോ കഷ്ടം


Comments

പുറത്തുള്ളതെല്ലാം അകത്തും ഉണ്ടെന്ന ഒരു സാരം കവിതയില്‍ കൊണ്ട് വന്ന..നല്ല വരികള്‍
വളരെ നല്ലൊരു കവിത

ശുഭാശംസകൾ...





Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “