കുറും കവിതകള്‍ 211

കുറും കവിതകള്‍ 211

നിലനില്‍പ്പിന്‍ രാഗം
നിന്‍ അധരങ്ങളില്‍
പാഴ്മുളം തണ്ട്

ഓലപ്പീലി ചൂടിയാടി
തലയെടുത്ത് നിന്ന്
നിന്‍ വരവുകാത്തു തീരത്ത്‌

ജീവിത വാനില്‍
ഒറ്റപ്പെടലുകള്‍
പ്രവാസലോകം

ചെണ്ടുമുല്ലക്കും
വണ്ടിനും സന്തോഷം
കതിര്‍ മണ്ഡപം ഒരുങ്ങി

അമ്പല കുളത്തിലെ
ആമ്പല്‍ കാത്തു നിന്നു
പൂനിലാവുദിക്കാന്‍

കരഞ്ഞും ചിരിച്ചും
കണ്ണുനീർ മായിച്ചും
കടലും കരയും

നിലാവിൽ ജീവിത
കേവു ഭാരവുമായി
മറുകര തേടി

ചക്രവാളങ്ങളിലേക്കു
ഒരുതിരി വെട്ടവുമായി
മിഴിനട്ടു ജീവിത പ്രതീക്ഷ

സ്വയമറിയു തന്നിലെ
പ്രകൃതിയുടെ വികൃതിയെ
അവിശ്വസനീയം

വിടരാന്‍ കൊതിക്കും
പൂവിന്‍ ആശ വണ്ടിനറിയാമോ
പ്രപഞ്ച രഹസ്യം

മനസ്സില്‍ കൊതിച്ചത്
മരത്തിലും മാനത്തും
വിതച്ചു കൊയ്യാനാവുമോ

മഞ്ചാടി അല്ല
മനസ്സാണ് തന്നത്
ഓര്‍മ്മ ചെപ്പില്‍ ഒളിപ്പിച്ചോ

ജീവിത കുടകീഴില്‍
മഴ നനയാതെ
ഒരു മനമായി

ജീവിത മറുകര കടക്കാന്‍
അമ്മനടപ്പുകള്‍
ഓര്‍മ്മകള്‍ക്ക് നൊമ്പരം

Comments

നല്ല കവിത

ശുഭാശം സകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “