Wednesday, May 14, 2014

കുറും കവിതകള്‍ 207

കുറും കവിതകള്‍ 207

മലയാകെ പൂത്തു
കാറ്റിനു സുഗന്ധം
ചെണ്ടകളുടെ താള പെരുക്കം

അഴിയെണ്ണി കഴിയുന്നു
മോഹഭംഗങ്ങളുടെ മരീചിക
പ്രവാസ ദുഃഖം

കണ്ണിലും കയ്യിലും
നിറഞ്ഞു തീര്‍ത്ഥം
പന്തിരടി പൂജ
 
കണ്ണിനു വേദന
നടുവിന് ഒരു പോണ്ണക്കാര്യം
ഹൈക്കു വായന


മുല്ലപൂവാസന
കൊലുസിന്‍ കിലുക്കം
മിടിച്ചു ഹൃദയം

തൊട്ടാല്‍ വാടിയുടെനെ
നിന്‍ മുഖത്തു വായിച്ചു
പരിഭവത്തിന്‍ ലോലാക്ക്

മിടിക്കും ഇടക്കയില്‍
വേദനയുടെ ദ്രുത താളം
മനസ്സു ദീപാരാധനയില്‍

മൗനത്തിലും
നിന്‍ കണ്ണുകള്‍
സംസാരിച്ചു

ചാറ്റില്‍ മധുരം
കണ്ടിട്ടുടനെ
വീട്ടില്‍ മൂക്കുചീറ്റല്‍

മുറ്റത്തു ചെറുകിളികള്‍
കൊത്തി പെറുക്കി
മൊബൈലില്‍ കളകൂജനം

No comments: