കുറും കവിതകള്‍ 203


കുറും കവിതകള്‍ 203


പ്രതിബിംബങ്ങളേറെ
പ്രീണിപ്പിക്കുന്നു
ജീവിത പ്രേരണ

ഓര്‍മ്മകളാല്‍
കുടിലുകെട്ടി പാര്‍ക്കാമിനി
റിയൽ എസ്റ്റെറ്റിൽ

പള്ളി നിശ്ശബ്ദം
കുറുകുന്നുണ്ടോ പ്രാവേ
എനിക്കും കുംമ്പസരിക്കണം


ചുവട്ടില്‍ നിന്നപ്പോള്‍
എന്റെ വലിപ്പമറിഞ്ഞു
ഹിമഗിരി


ഞാനും അവളും
പക്ഷികളും പ്രകൃതിയും
തകൃത് തിത്തോം തെയ്യ്


ജീവിതമെന്ന
അഭ്യാസം
ഉദയാസ്തമനം


വലിച്ചു കയറ്റുന്നു മുക്കുവര്‍
പ്രത്യാശയുടെ വല
ജീവിത തീരത്ത്




നിന്നിലലിയും
പ്രകൃതിയെന്നും
മായാജാലം


മൂളല്‍ മനസ്സിന്‍
പ്രണയം പകരും
സമ്മതം

Comments

Cv Thankappan said…
നന്നായിരിക്കുന്നു കവിത
ആശംസകള്‍
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കാണിച്ചുതരുന്ന വരികള്‍
നല്ല് കവിത


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “