നീ അറിയുന്നുവോ

നീ അറിയുന്നുവോ

നിലാകുളിരിലായി നിനക്ക് ഞാന്‍
നെറുകയില്‍ നല്‍കിയ മൌന സമ്മാനം
നിനക്കുയിന്നു ഓര്‍മ്മയോണ്ടോ സഖി
നിശീഥിനിയുടെ അവസാനയാമങ്ങളില്‍
നിന്‍ നിദ്രാവിഹീനമാക്കിയോരെന്‍
നൈമിഷിക സുഖകര നിമിഷങ്ങള്‍
നിനക്ക് മറക്കുവാനാകുമോ പ്രിയേ
അകലെയാണെങ്കിലുമറിയുന്നുയിന്നുമാ
അനുഭൂതിയുടെ നിറപ്പകിട്ടുകള്‍
അനവദ്യ സുന്ദര സുഷുപ്തിയില്‍
അലിഞ്ഞു ചേരുന്നു എന്‍ ചിന്തകള്‍
മധുരം പകരുമാ അധര ചഷകങ്ങള്‍
മതിയാവോളം നുകരുവാനിനിയും
മനസ്സു ദാഹിക്കുന്നു എന്ന് നീയറിയുന്നുവോ

Comments

അനുഭൂതി തഴുകീ ആദ്യവർഷ മേഘം
ആത്മാവിലെഴുതീ ഭാവന...

നല്ല കവിത

ശുഭാശം സകൾ.....




Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “