നിന്റെ സ്നേഹത്തിന്‍ നറും തേന്‍

നിന്റെ സ്നേഹത്തിന്‍ നറും തേന്‍

നിന്റെ വേര്‍പാടിന്റെ
നൃത്തം ചെയ്യും ജ്വാലകള്‍
 ശലഭം തേനിനായി പൂവിന്‍
ആകര്‍ഷണ നാളങ്ങള്‍ക്ക്
ചുറ്റും വലയം വെക്കുംപോലെ
ഞാന്‍ ചുറ്റിത്തിരിയുകയാണ്
അസ്വസ്ഥമായ തിരമാലകളുടെ
ഒപ്പം നിന്നോടു ചേരാന്‍ ശ്രമിക്കുന്നു
എന്നിലെ അഗ്നിനെ കെടുത്താന്‍
മഴമേഘങ്ങളെ പിടിക്കാം
അസ്വസ്ഥമായ തിരമാലകളെ
എന്റെ ശ്വാസ ചരടാല്‍ ബന്ധിക്കാം
ഞാനൊരു പൂവിന്‍ ഉത്സവസ്ഥാനത്തു
ഒളിച്ചിരുന്ന് നിത്യതയില്‍ നിന്നുള്ള
നിന്റെ  സ്നേഹത്തിന്‍ നറുതേന്‍ നുകരാം 

Comments

മധുരതരമീ വരികൾ.

നല്ല കവിത


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “