കാവ്യോന്നതി

 കാവ്യോന്നതി...

സ്മൃതി മറയും വരെ വിസ്മൃതിയാകാതെ
സഹര്‍ഷം തെളിഞ്ഞു വിളങ്ങുകയെന്നും

കരള്‍ തീയിലെരിഞ്ഞു കണ്ണില്‍ തെളിയുക
അശ്വമേഥത്തിനൊരുങ്ങി മുന്നേറുവാന്‍

കമണ്ഡലുവില്‍ നിന്ന് പൂജാ ജലതീര്‍ത്ഥമൊഴിച്ചു
ആകാശ താരകങ്ങളെ ഇടിമിന്നലില്‍ തോല്‍പ്പിച്ചു

പെയ്യതൊഴിയുക ഒരു യുദ്ധാന്ത്യ മൗനമായി പടരുക
ഏവരുടെയും മനങ്ങളില്‍ തളിരായി വിരിയട്ടെ വളരട്ടെ

പാടട്ടെയവര്‍ നിന്‍ വിജയ ഗാഥകള്‍ നിന്‍ നാവാല്‍
പൂര്‍ണ്ണകുംഭ തോരണങ്ങളാല്‍ വരവെല്‍ക്കട്ടെയവരുടെ

ബുദ്ധിതന്‍ വിശപ്പടക്കട്ടെ വീണ്ടും വീണ്ടും മുണരട്ടെ
ആശകള്‍ ഒടുങ്ങി പൂര്‍ണമായി  നിത്യതയിലമാരട്ടെ

അറിയട്ടെ അഴിയട്ടെ അന്തരാത്മാവിന്‍ വിളികളായിയുരട്ടെ
ചാര്‍വാകന്റെ ഭാഷയാല്‍ ചര്‍വ്വിത ചര്‍വണമാകാതെയങ്ങ്

ആശതന്‍ ചിറകിലേറി വര്‍ണ്ണവിതറി പറക്കട്ടെ മനസ്സുണരട്ടെ
ചുണ്ടിലും ചുണ്ടാണിതള്ള വിരലിനിടയിലുടെ ഒഴുകട്ടെ എന്‍ കവിത

Comments

കവിതയൊഴുകട്ടെ

നല്ല കവിത

ശുഭാശം സകൾ.....


Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “