സത്യം

സത്യം

ഞാന്‍ ഉണ്ട് നിന്നുള്ളില്‍
നിന്റെ ഭിത്തിമേല്‍
നിന്റെ നടപ്പുരയില്‍
നിന്റെ ഹൃദയത്തില്‍

ഇരിക്കുന്നു നിന്‍ ഉള്ളില്‍
ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നു
ഞാന്‍ നിന്നെ കാണുന്നു
നിന്റെ ഒഴികഴിവുകള്‍
നിന്റെ പരിവേദനങ്ങള്‍
നിന്റെ പരിഭവങ്ങള്‍ എനിക്കറിയാം

ഞാന്‍ കാണുന്നു
ഞാന്‍ അറിയുന്നു

ഞാന്‍ നിന്റെ ഉള്ളിഉണ്ട്
താമസിക്കുന്നു എപ്പോഴും
സ്നേഹിക്കുന്നു എല്ലാം
നീ അറിയുന്നില്ലായിരിക്കാം
ഞാന്‍ അറിയുന്നു എല്ലാം

വേദനകള്‍ നിനക്ക് ലഭിക്കുന്നതും
ചിരിയില്‍ നീ മറക്കുന്നതും
സ്നേഹം നീ നടിക്കുന്നതും സ്നേഹിക്കുന്നതും
എല്ലാം നിന്‍ ഉള്ളില്‍ ഉള്ളത്

സ്വീകരിക്കുക വേണ്ട
കരയേണ്ട

ജീവിതത്തെ  ജീവിക്കുക
വരുന്നത് പോലെ വരട്ടെ

പറക്കുക ഒരു പറവയെ പോലെ
തുവലുപോള്‍ ആകാശത്തില്‍
നിന്റെ ഹൃദത്തിന്‍ താളത്തിനൊത്ത്

പ്രേമിക്കുക നിന്റെ ജീവിതത്തെ
എങ്ങിനെ ഒക്കെ ആയാലും
ജീവിച്ചു തീര്‍ക്കുകയി
സ്നേഹം നിറഞ്ഞ യാത്രയെ

സ്നേഹിക്കുക നിന്റെ ജീവിതത്തെ
ജീവിക്കുക നിന്റെ ജീവിതത്തെ

ഞാന്‍ നിന്‍ കുടെ നിന്റെ ഉള്ളില്‍ ഉണ്ട്
വീക്ഷിക്കുക നീ
ഞാന്‍ നിന്നെ നയിക്കുന്നു

ഞാനാണ് പരമാണ്
ഞാനാണ് ആത്മാവ്
ഞാനാണ് ആ പരമ സത്യം
അതെ സത്യം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “