മോഹങ്ങളുടെ ദിനകണക്ക്

മോഹങ്ങളുടെ ദിനകണക്ക്

ഉദിച്ചുയരുമെന്‍
മോഹങ്ങള്‍
പ്രഭാത സൂര്യന്‍ സാക്ഷി

തിരിച്ചു നടക്കാമിനിയും
പ്രണയം പൂക്കും മലകളിൽ നിന്ന്
താഴ് വാര മധുവരം തേടി

ഉള്ളിലെ തിരമാലകള്‍ക്ക്
തിരയിളക്കം കരയിലേക്ക്
ആഞ്ഞടിക്കാന്‍ തിടുക്കം

വിജനമാം വീഥികളിൽ
മൗനം നിറഞ്ഞ കുടിലുകളിൽ
കണ്ണുകൾ പരുതി കണ്ടില്ല

കുന്നിറങ്ങിയ  മൊഴികള്‍
മാറ്റൊലി കൊണ്ടു
തനുവിലാകെ  രോമാഞ്ചം

മോഹങ്ങളുടെ തിരിച്ചു നടപ്പിനു
വേഗത കുറഞ്ഞു
കിതപ്പേറി ഇരുന്നു

ചക്രവാള തലപ്പില്‍
മോഹങ്ങളുടെ വിശപ്പേറ്റികൊണ്ട്
സൂര്യന്‍ ചന്ദ്രനു വഴിമാറി

അപ്പോഴും വിശപ്പിനു
കുറവോന്നുമില്ലാതെ പരതി
മോഹങ്ങളുടെ ദിനകണക്ക്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “