കുറും കവിതകള്‍ 215

കുറും കവിതകള്‍  215

ഗംഗാജലതീര്‍ത്ഥം കാത്തു
മരണ ശയ്യയില്‍
ജീവിത ദുഃഖം

കരീം തിരി കത്തി
കൽവിളക്കണഞ്ഞുപോയി ..
ആളൊഴിഞ്ഞ അമ്പലനട

ആരെയോ തോല്‍പ്പിച്ച്
ഇടതു കാല്‍ വച്ചു
രാഹു കാലം പടിപ്പുര കടന്നു

യുഗങ്ങളോളം കാത്തിരിക്കാം
നിന്‍ വരവോരുക്കി
വാല്മീക സ്വപ്നം

ശീവോതിക്കു വച്ചു
മനസ്സിനു തഴുതിട്ടു
കര്‍ക്കിടകം കാത്തു നിന്നു

ഉരുളയുരുട്ടി
നനഞ്ഞ കൈകൊട്ടി
ബലികാക്കക്കൊപ്പം മനസ്സും പാറിപറന്നു

ചുണ്ടുകള്‍ തഴുതിടുന്നു
വിരലുകള്‍ക്ക് വിലക്കും
ഇനി മേല്‍ വരില്ലല്ലോയവള്‍

കൈ കഴുകി ഇരുന്നോളു
വാരിയെറിയുവോളം
ഉണ്ടോളിന്‍ വള്ളസദ്യ കേമം

കണ്ണാടി നോക്കുന്നു
മനസ്സിന്റെ  താലത്തില്‍
അഷ്ടമംഗല്യം തട്ടം

ഛായാരൂപം
കണ്ടു മോഹിതരാകുന്നു
ജീവിത മരീചികയില്‍

അസ്തമയ സൂര്യന്റെ
ചക്രവാള ഗമനം
ജീവിത താളം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “