നീയെന്ന സ്വപ്നം

നീയെന്ന സ്വപ്നം

ഓര്‍മ്മകളുള്ളില്‍ ഉത്സവ കൊടിയെറുമ്പോള്‍
നിന്‍ പഞ്ചാര വാക്കുകള്‍ എന്നില്‍ അറിയാതെ
പഞ്ചാരി മേളക്കൊഴുപ്പും മറന്നുപോവുന്നുവോ
നിന്‍ പുഞ്ചിരി എന്‍ നെഞ്ചകത്തില്‍
മത്താപ്പ് പൂത്തിരി കത്തി എരിയും പോലെ
നിന്‍ നടകണ്ടാല്‍ അറിയാതെ ഒന്ന് തിരിഞ്ഞു
നോക്കുമാ തിടമ്പേറ്റിയ ആറാട്ട്‌ കോലം പോലെ
തിരയെറും നിന്‍ കണ്ണില്‍ കാണ്മു മിഴിയടക്കാതെ
തിങ്കളസ്തമിക്കും  വരേയ്ക്കും നടന കോലാഹലങ്ങള്‍
തൊഴുതു വലം വെക്കുമെന്‍ മനസ്സു വേറെയെങ്ങുമല്ല
നീമാത്രമെന്തേ തിരിഞ്ഞൊന്നു നോക്കാതെ കടന്നകന്നു
കണ്ടതെല്ലാം ഒരു  സ്വപ്നമാനെന്നറിയുമ്പോള്‍
നീറുമെന്‍ ഉള്ളമറിയാതെ കേഴുന്നു നിനക്കായിമാത്രമായി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “