Posts

എന്‍ കവിതേ

Image
എന്‍ കവിതേ ഏറും വിഷാദ വിപിനത്തിലെന്നോണം  ഏകാന്ത പഥികനായി  ...... ...... ഏതോ വികാരം ഉറക്കമുണര്‍ന്നു  ഏതോ മരീചികയിലായി ..... ഇടറും മനസ്സിന്‍ ചിന്തകള്‍ ഈ വിധ  ഇടനാഴികളില്‍ കാലിടറാതെ ഇമയറിയാതെ ഇണപിരിയുമി ഈറനണിക്കും  ഇറയത്തുനിന്നും ഈണമറിയാതെ വിലപിക്കുന്നു  കാലമേ നിനക്കി കാഴ്ച്ചയോക്കയും  കളിചിരിപോലെയെങ്ങിനെ  കണ്ടകലുവനായി   കരകവിയുമി കദനങ്ങളില്‍ കഴിവായി  കൈ വിരല്‍ത്തുമ്പിലേക്ക്  കനിവാര്‍ന്നു തന്നില്ലേ കവിതയെ      ആണെന് വിശ്വാസമാണാശ്വാസമാണെന്നും അകതരിലെന്നുമായി മായാതെ നിക്കണേ  അറിവിന്‍ അറിവുനല്കുമി അത്താണി  അലിഞ്ഞു നീ എന്നില്‍ നിന്നുമകലെല്ലേ എന്‍ കവിതേ .

ഉയരാതതെന്തേ ???!!!!

Image
ഉയരാതതെന്തേ ???!!!! കവിത ഇരിക്കും തുലാസിന്‍ തട്ടുകള്‍ ഉയരുന്നില്ലന്നോ എന്തെ അങ്ങിനെ   എന്ന് ആധുനിക കവിയുടെ ചോദ്യം  ഉണ്ടെന്നു മറുപടിയായി ഞാനും  കഴമ്പില്ലാത്ത വരികളില്‍  തുരുമ്പിച്ച നാരായത്തെ  ഇളിച്ചുകാട്ടി വരമ്പേതെന്നറിയാതെ  വിതുമ്പിയതുകൊണ്ട് കവിതയാകില്ലല്ലോ  വാഗ് ദേവതയുടെ മനം കുടെ കുളിരാതെ തുലാസിന്‍ ഉയരുമോ തട്ടുകള്‍ , മുട്ടുകള്‍ മാറുകയുമില്ലല്ലോ    ഉയരാതതെന്തേ           പലവട്ടം മനനം ചെയ്യുക മനസ്സേ   

മകനും അച്ഛനും

Image
മകനും അച്ഛനും  നനഞ്ഞു  പോകരുതേ  വെയിലുകൊള്ളല്ലേ അരികു ചേര്‍ന്ന് നടക്കണേ  ചെന്നാല്‍ ഉടനെ വിളിക്കണേ  അടിച്ചു പൊളിച്ചു നടക്കല്ലേ      ക്ലസ്സിലെല്ലാം കേറണേ  നെറ്റിനു മുന്നില്‍ അധികം ചാറ്റല്ലേ    .....................................................  സമയത്തിനു ആഹാരം കഴിക്കണേ  വെള്ളം ചേര്‍ത്തെ കഴിക്കാവേ  എന്ന് അച്ഛന്‍ മകനോട്   പഞ്ചസാരയധികം കഴിക്കല്ലേ   സമയത്തിനു മരുന്ന് കഴിക്കണേ  അമ്മയുമായി വഴക്ക് കുടരുതെ  ................................................. വെള്ളം ചേര്‍ത്തെ കുടിക്കാവേ  രാത്രി കിടന്നു നല്ല വണ്ണം ഉറങ്ങണേ  എന്ന് മകന്‍ അച്ഛനോട്          

പ്രണയമേ നിന്നെ അറിഞ്ഞില്ലല്ലോ

Image
പ്രണയമേ  നിന്നെ  അറിഞ്ഞില്ലല്ലോ  എന്റെ ഹൃദയ നൊമ്പരങ്ങളറിയാതെ നീ എവിടെ പോകുന്നു  എന്റെ വാക്കുകള്‍ ഓര്‍മ്മ വരും  അവിടെ നീ എത്തുമ്പോള്‍ നീ എന്റേതെന്നു കരുതി ഞാന്‍ ക്ഷമിച്ചു എങ്കിലും  കാലാന്തരേ  പൊറുക്കുകയില്ല നിന്നോടു ലോകം  നിമിഷങ്ങള്‍ക്കുള്ളില്‍ വന്നു അകലുന്നതിത്  വെറും കാറ്റിന്റെ തലോടല്‍ പോലെയല്ലോ  ഇതിനെയാണോ ലോകം പ്രേമമെന്നു പറയുന്നത്  ഇത് വെറും ഒരു നിറമാര്‍ന്ന  കാപട്യമല്ലോ  പ്രണയമൊരു സിദ്ധിയാണ് ഭാഗ്യത്തിന്‍  സ്വപ്നമല്ല ,എല്ലാവരാലും നേടാനാവുകയില്ല     ആര്‍ക്കി  സൗഭാഗ്യം   കിട്ടിന്നത്  അവര്‍ അറിയുന്നില്ലല്ലോ വേര്‍പാടിന്‍ വേദന        ആഗ്രഹങ്ങളെ സ്വായക്ത്മാക്കിയവര്‍       മോഹങ്ങളാല്‍ മറ്റാരെയും  പരീക്ഷിക്കരുതേ  പ്രണയമേ നിന്നെ അറിയാത്തവര്‍ക്ക്  എങ്ങിനെ   ജീവിതത്തെ നയിക്കാന്‍ കഴിയും  രൂപപ്പെടുത്തി കൈകളില്‍ അണിഞാലോ  ബന്ധങ്ങള്‍ കണ്ണാടി പോലല്ലോ  പൊട്ടി ചിതറിയാല്‍ നൊമ്പര...

സ്നേഹവല്ലരി ...(ഗസല്‍ )

Image
സ്നേഹവല്ലരി ...(ഗസല്‍ ) സ്നേഹ വല്ലരി പൂത്തുലഞ്ഞു  മുന്തിരിവള്ളികളില്‍ മധുര- ചഷകമായി.......... നീയും ഞാനുമെന്നും  ജന്നത്തിന്‍ ഫിറ്ടോസ്സില്‍ ഹൂറികളായ്  തമ്പുരാന്‍ നല്‍കിയൊരു ജീവിത  പ്രണയ തന്തുവിലായ്  സ്നേഹ വല്ലരി പൂത്തുലഞ്ഞു  മുന്തിരിവള്ളികളില്‍ മധുര- ചഷകമായി.......... മീട്ടുമി ഗസലിന്‍ ഇശലുകളില്‍ മയങ്ങുമാ സന്ധ്യകളില്‍ വിരിയുമാ  സുഗന്ധ പരാഗണ രേണുക്കളില്‍  നിലാ ചന്ദ്രിക തൂകും  കുളിരില്‍   സ്നേഹ വല്ലരി പൂത്തുലഞ്ഞു  മുന്തിരിവള്ളികളില്‍ മധുര- ചഷകമായി..........       ഒന്നായി മാറുമ്പോഴെക്കുമാതാ  ഉന്മാദ ലഹരിയോക്കെയകയറ്റി  ഉണര്‍ത്തുന്നു ഉദയോന്റെ കിരണങ്ങളാല്‍ സ്നേഹം പൂത്തുലഞ്ഞു  മുന്തിരി വള്ളികളില്‍  മധുര ചഷകമായ് ..........................         

എന്‍ ഗ്രാമം കവിത വീഡിയോ ആവിഷ്ക്കരണം

Image
എന്‍ ഗ്രാമം രചന ജീ ആര്‍ കവിയൂര്‍ ,പാടിയത് ,വീഡിയോഗ്രാഫി ,സംവിധാനം ഡോക്ടര്‍ കവിയൂര്‍ മധുസുഥന്‍ ജീ (എന്റെ സ്വന്തം സഹോദരന്‍ ) പുഞ്ചിരി   വിടരും പൂന്തേന്‍ പൊഴിയും പൂവയലേലകള്‍ നിറഞ്ഞു നില്‍ക്കും പച്ചയുടയാടകളണിഞ്ഞന്‍ മനസ്സിലെന്നും പുതുമണവാട്ടിയാമെന്‍ ഗ്രാമമതില്‍ കാച്ചിയെണ്ണ തേച്ചു കാര്‍ക്കുന്തല്‍ മിനുക്കി കണ്മഷിയാല്‍ കണ്ണെഴുതിക്കരിവളയണിഞ്ഞു കരളില്‍ കനികള്‍ വിരിയിച്ചു കാത്തിരിക്കും കാമിനിയുളെളാരു കഥ പറയുമെന്‍ ഗ്രാമമതില്‍ മുറുക്കിച്ചുമപ്പിച്ചു അടുത്തിരുത്തി മുത്തം തന്നു മാറോടണച്ചും മധുരമാം മോഴിയാല്‍ കഥയുംപാട്ടുംപാടിത്തരും മുത്തച്ചിയുടെ മണവും ചുരുമുറങ്ങും മടിത്തട്ടാമെന്‍ ഗ്രാമമതില്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച മറുനാട്ടില്‍ കാലം കഴികച്ച് അരവയര്‍ നിറവയറാക്കി- - തിരികെയെത്തുമ്പോള്‍ കൈനീട്ടി കരവലയത്തിലൊതുക്കും കാമിനിയാമെന്‍ കവിയൂര്‍ ഗ്രാമത്തിലേ...

നോമ്പര പൂക്കള്‍ ( ഗാനം )

Image
നോമ്പര പൂക്കള്‍ ( ഗാനം ) നോമ്പര   പൂക്കള്‍  വിരിയും  മനസ്സില്‍  അന്തിതന്‍    നിറമായിരുന്നോ അതോ  രാവിന്റെ  ഇരുളിമയായിരുന്നോ  ......     എന്തിനെന്‍ ചാരത്തു വന്നു നീ വന്നു  ഏതോ സ്വപ്ന മരീചികപോലെയകന്നോ  ഓര്‍മ്മതന്‍ ചില്ലിട്ട ചിത്രങ്ങളിലായി  വര്‍ണ്ണ വസന്തത്തിന്‍ ചാരുതയില്‍  നോമ്പര   പൂക്കള്‍ വിരിയും  മനസ്സില്‍  അന്തിതന്‍    നിറമായിരുന്നോ അതോ  രാവിന്റെ  ഇരുളിമയായിരുന്നോ  ......     മയില്‍പ്പീലി  തുണ്ടുംവളചിന്തുമാ യി  നിറഞ്ഞൊരു കൂട്ടത്തിലായി കുന്നികുരു  മണികളും പെറുക്കി നിന്നപ്പോഴായി  എപ്പഴോ വന്നു നീ വന്നു കാല്‍വിരലാല്‍ വരച്ചൊരു പ്രണയകവിതകളിന്നും  രോമഹര്‍ഷങ്ങളായ് എന്‍ മനസ്സില്‍  അക്ഷര  താളുകളില്‍ മായാതെ നില്‍പ്പു    നോമ്പര  പൂക്കള്‍  വിരിയും  മനസ്സില്‍  അന്തിതന്‍    നിറമായിരുന്നോ അതോ  രാവിന്റെ  ഇരുളിമയായിരുന്നോ  ......